ലണ്ടൻ : യുവേഫ ചാമ്ബ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് തോല്‍വി. എതിരിലാത്ത ഒരു ഗോളിന് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ചെല്‍സിയെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കയും വിജയിച്ചു.
ഡോര്‍ട്ട്മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ ഇടുന പാര്‍ക്കില്‍ നടന്ന പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ നേടിയ ഏക ഗോളിനാണ് ആതിഥേയരുടെ ജയം. 63-ാം മിനിറ്റില്‍ കരീം അദെയമി നേടിയ കിടിലന്‍ ഗോളിലാണ് ഡോര്‍ട്ട്മുണ്ട് വിജയം ഉറപ്പാക്കിയത്. അതേസമയം നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകലും ഡോര്‍ട്ട്മുണ്ട് ഗോളിയുടെ മികച്ച പ്രകടനവും ചെല്‍സിക്ക് വിനയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെല്‍ജിയത്തിലെ ക്ലബ് ബ്രുഗെയ്ക്കെതിരെയാണ് ബെന്‍ഫിക്ക ജയം നേടിയത്. എവേ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെന്‍ഫിക്കയുടെ ജയം. ജാവോ മരിയ, ഡേവിഡ് നെരെസ് എന്നിവരാണ് പോര്‍ച്ചുഗീസ് ക്ലബിനായി വലകുലുക്കിയത്.