ന്യൂഡൽഹി: നാഗ്പൂർ ടെസ്റ്റിൽ പിച്ചിലെ സ്പിൻ ഭൂതത്തിന് മുന്നിൽ കറങ്ങി വീണ ആസ്ട്രേലിയ , ഡൽഹിയിലെ രണ്ടാം ടെസ്റ്റിലും ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ നാലാം ഇന്നിങ്ങ്സിൽ , അവസാന ദിവസങ്ങളിലെ ബാറ്റിങ്ങ് ഒഴിവാക്കാനാണ് ആദ്യം തന്നെ ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്.
നൂറാം ടെസ്റ്റിനായി ചേതേശ്വർ പുജാര ഇറങ്ങുമ്പോൾ , നാഗ്പൂർ ടെസ്റ്റിൽ ആദ്യമായി അവസരം ലഭിച്ച സൂര്യകുമാർ യാദവ് പുറത്തിരിക്കും. കഴിഞ്ഞ ദിവസം സ്ക്വാഡിൽ ഉൾപ്പെടുത്തിയ രഹാനെ സൂര്യയ്ക്ക് പകരം ടീമിലെത്തി. അശ്വിനും , അക്സറും , ജഡേജയും നയിക്കുന്ന സ്പിൻ കരുത്തിൽ തന്നെയാണ് ഇന്ത്യൻ ആത്മവിശ്വാസം. ലയോണിനും , മർഫിയക്കുമൊപ്പം ഡൽഹി ടെസ്റ്റിൽ കുമാൻ കൂടി ഓസീസ് നിരയ്ക്കൊപ്പം ചേർന്നിട്ടുണ്ട്.