ആക്ഷൻ രംഗങ്ങളാൽ സമ്പന്നം, ജോൺ വിക്ക് , ഫ്രീഡം ട്രെയ്ലർ പുറത്ത്

ജോൺ വിക്കിന്റെ നാലാം ഭാഗത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. അമേരിക്കൻ നിയോ അക്ഷൻ ത്രില്ലർ ചിത്രം ആണിത്. ഏറ്റവും ദൈർഘ്യമേറിയ ജോൺവിക്ക് ചിത്രം കൂടിയാണിത്.

Advertisements

ചാഡ് സ്റ്റാഹെൽസ്കി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 24 ന് റിലീസ് ചെയ്യും. കെയാനു റീവ്സ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെയാനു റീവ്സിനും ലോറൻസ് ഫിഷബേണിനുമൊപ്പം ഡോണി യെൻ, സ്കോട്ട് ആഡ്കിൻസ് തുടങ്ങിയ താരങ്ങൾ നാലാം ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

2014 ലാണ് ജോൺ വിക് ആദ്യഭാഗം റിലീസ് ചെയ്യുന്നത്. 30 മില്ല്യൺ മുതൽ മുടക്കിലൊരുക്കിയ ചിത്രം 86 മില്യൺ വരുമാനം നേടി ഗംഭീര വിജയമായി. 2017 ൽ രണ്ടാംഭാഗവും 2019 ൽ മൂന്നാംഭാഗവും പുറത്തിറങ്ങി.

Hot Topics

Related Articles