ആർ. ആർ. ആർ എടുക്കാൻ പ്രചോദനമായ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ രൗജമൗലി. തെലുങ്ക് ചിത്രമായ മായാബസാർ, ബ്രേവ് ഹാർട്ട് തുടങ്ങിയവയാണ് ആർ. ആർ. ആർ എടുക്കാൻ പ്രേരണയാതെന്നാണ് സംവിധായകൻ പറയുന്നത്. ദി ന്യൂയോർക്കിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മായാബസാറിലെ പല രംഗങ്ങളും ആർ.ആർ.ആർ എടുക്കാൻ പ്രചോദനമായി. ആദ്യകാലത്ത് ചിത്രങ്ങളിലും നാടകങ്ങളിലും അച്ചടി ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ മായാബസാറിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത് സാധാരണ തെലുങ്ക് ഭാഷയിലാണ്. അന്നത്തെ കാലത്ത് തെലുങ്ക് ഭാഷയിൽ മായാബസാര്‍ ചിത്രം എടുക്കാൻ സംവിധായകൻ കാണിച്ച ധൈര്യം അദ്ഭുതപ്പെടുത്തി- രാജമൗലി പറഞ്ഞു.
ആർ.ആർ. ആറിലെ കൊമുരം ഭീമുഡോ എന്ന ഗാനത്തിന് പ്രചോദനമായത് ബ്രേവ്ഹാര്‍ട്ട് ആണെന്നും രാജമൗലി കൂട്ടിച്ചേർത്തു. മെല്ഗിബ്സണ് സംവിധാനം ചെയ്ത പാഷന് ഓഫ് ദ ക്രൈസ്റ്റ് പ്രചോദനമായിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ആർ. ആർ. ആറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. സംവിധായകൻ എസ്. എസ് രാജമൗലി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.