‘ഹേ മാളവിക, തിയറ്ററില്‍ എന്റെ ഹൃദയം നഷ്‍ടപ്പെട്ടുപോയി. അത് എനിക്ക് തിരികെ തരികെ. താങ്കളുടെ സാന്നിദ്ധ്യമുള്ള ഒരു നിമിഷവും ഇഷ്‍ടപ്പെട്ടുന്നു’ എന്ന് ആരാധകൻ, മറുപടിയുമായി മാളവിക

മാളവിക മോഹനനും മാത്യു തോമസും ഒന്നിച്ച് അഭിനയിച്ച ക്രിസ്റ്റി മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുമ്പോൾ തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  മ ഒരു ആരാധകന്റെ പ്രതികരണവും മാളവിക റിട്വീറ്റ് ചെയ്‍തതുമാണ് ശ്രദ്ധ നേടുന്നത്.

Advertisements

‘ഹേ മാളവിക, ‘ക്രിസ്റ്റി’ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ എന്റെ ഹൃദയം നഷ്‍ടപ്പെട്ടുപോയി. അത് എനിക്ക് തിരികെ തരികെ. താങ്കളുടെ സാന്നിദ്ധ്യമുള്ള ഒരു നിമിഷവും ഇഷ്‍ടപ്പെട്ടുവെന്നായിരുന്നു’ ആരാധൻ ട്വീറ്റ് ചെയ്‍തത്. അത്ഭുതം പ്രകടിപ്പിച്ച ഹൃദയ ചിഹ്നം ചേര്‍ത്താണ് ഇത് മാളവിക റീ ട്വീറ്റ് ചെയ്‍തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തു ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ – ആൽവിൻ ഹെൻറി.  മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസും ആണ്.

Hot Topics

Related Articles