സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്യും പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. ഇവരുടെ വിവാഹവും മറ്റ് ആഘോഷങ്ങളും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്. മകൾ ധ്വനിയുടെ ആദ്യ സീരിയൽ അഭിനയവും, യാത്രകളുമെല്ലാം മലയാളികൾ ഏറ്റെടുത്തിരുന്നു.
കുഞ്ഞ് ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ് ചടങ്ങ് നടത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ മൃദുല വിജയ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധ്വനിക്ക് ചോറൂണ് എന്നുമാത്രം എഴുതിയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിന്റെ ഒപ്പമാണ് യുവ കൃഷ്ണയും മൃദുലയും കുഞ്ഞുമായി എത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ധ്വനിയുടെ ചോറൂണ് ഫോട്ടോകള്‍ക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.
2021 ജൂലൈയില്‍ ആറ്റുകാല്‍ ദേവിക്ഷേത്രത്തില്‍ വെച്ചായിരുന്നു മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം.
പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. ഗോൾഡ് കസവ് സാരിയും കസ്റ്റമൈസ്ഡ് ബ്ലൗസിൽ ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്ന് നെയ്തെടുത്ത ഡിസൈനും വിവാഹ ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു.