ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ തവിടുപൊടിയാക്കി ഒന്നാം സ്ഥാനം തിരിച്ചു വിടിച്ച് ആഴ്‌സണൽ; ചെൽസിയ്ക്ക് തോൽവി

ലണ്ടൻ: ബെൽമിംങ് ഹാമിലെ സ്വന്തം ഗ്രൗണ്ടിൽ വിരുന്നെത്തിയ ആഴ്‌സണലിനു മുന്നിൽ തകർന്നടിഞ്ഞ് ആസ്റ്റൺ വില്ല. ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ നാലു ഗോളിന് തകർത്ത ആഴ്‌സണൽ ലീഗിലെ ഒന്നാം സ്ഥാനവും തിരികെ പിടിച്ചു. ബ്രമിങ് ഹാമിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടി ലീഡെടുത്ത് ആസ്റ്റൺ വില്ലയായിരുന്നു. അഞ്ചാം മിനിറ്റിൽ തന്നെ ഒലി വാക്കിൻസിലൂടെ വില്ല ലീഡെടുത്തു. എന്നാൽ, പതിനാറാം മിനിറ്റിൽ ബുഖായാ സാഖോയിലൂടെ ആദ്യ പകുതിയിൽ തന്നെ ആഴ്‌സണൽ സമ നില പിടിച്ചു. എന്നാൽ, 31 ആം മിനിറ്റിൽ കുട്ടിനോയിലൂടെ ആസ്റ്റൺ വില്ല ഗോൾ മടക്കി മുന്നിലെത്തി.

Advertisements

ആത്മവിശ്വാസത്തോടെ രണ്ടാം പകുതിയ്ക്കായി പിരിഞ്ഞ ആസ്റ്റൺ വില്ലയ്ക്ക് രണ്ടാം പകുതിയുടെ 61 ആം മിനിറ്റിൽ സെഞ്ചെല്ല കിടിലം മറുപടി നൽകി. എന്നാൽ, 90 ആം മിനിറ്റിൽ വില്ലയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സെൽഫ് ഗോൾ ടീമിന്റെ ബാലൻസ് തെറ്റിച്ചു. മൂന്നു ഗോളിന് മുന്നിലെത്തിയ ആഴ്‌സണലിനു വേണ്ടി ഇൻജ്വറി ടൈമിന്റെ എട്ടാം മിനിറ്രിൽ ഗബ്രിയേൽ മാർട്ടിനെല്ലി നാലാം ഗോൾ അടിച്ച് പട്ടിക തികച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൻ വിജയം നേടിയ ആഴ്‌സണൽ 23 കളിയിൽ നിന്നും 54 പോയിന്റോടെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. രണ്ടാം സ്ഥാനത്തുള്ള സിറ്റിയ്ക്ക് 24 കളികളിൽ നിന്നും 52 പോയിന്റുണ്ട്. ഒരു കളി കുറച്ച് കളിച്ച് ആഴ്‌സണലിന് പോയിന്റ് ലീഡ് ഉയർത്താൻ ഇനിയും അവസരം ഉണ്ട്. മൂന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 23 കളിയിൽ നിന്നും 46 പോയിന്റാണ് ഉള്ളത്. ലീഗിൽ 23 കളികളിൽ നിന്ന് 28 പോയിന്റ് മാത്രമുള്ള ആസ്റ്റൺ വില്ലയ്ക്ക് 28 പോയിന്റ് മാത്രമാണ് ഉള്ളത്.

നോട്ടീംങ് ഹാം ഫോസ്റ്ററിന് എതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങിയതാണ് ആഴ്‌സണലിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലഭിക്കാൻ കൂടുതൽ ഗുണം ചെയതത്. ആദ്യ പകുതിയിൽ 41 ആം മിനിറ്റിൽ ബെർണാഡോ സിൽവ നേടിയ ഗോളിന് മുന്നിലെത്തിയ സിറ്റിയെ 84 ആം മിനിറ്റിൽ ക്രിസ് വുഡ് നേടിയ ഗോളിലൂടെ നോർട്ടിംങ്ഹാം സമനിലയിൽ കുടുക്കുകയായിരുന്നു.

ലണ്ടനിൽ നടന്ന മത്സരത്തിൽ ചെൽസിയെ സതാംപ്ടൺ വീഴ്ത്തി. ആദ്യ പകുതിയുടെ ഒന്നാം ഇൻജ്വറിടൈമിൽ നേടിയ ജെയിംസ് വാർഡ് നേടിയ ഗോളിനാണ് സതാംപ്ടൺ വിജയിച്ചു കയറിയത്. മറ്റൊരു മത്സരത്തിൽ ബെന്റ് ഫോർഡ്, ക്രിസ്റ്റൽ പാലസിനോട് സമനിലയിൽ കുരുങ്ങിയപ്പോൾ, ഫുൾഹാം ബ്രൈറ്റ് ടൺ ആന്റ് ഹോവ് ആൽബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. എവർടൺ ലീഡ്‌സ് യുണൈറ്റഡിനെയും, ബോൺസ് മൗത്ത് വോൾഹാംപ്ടണ്ണിനെയും എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

Hot Topics

Related Articles