​ഹരിപ്പാട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പിടിയിലായത് കുമാരപുരം സ്വദേശി 

ഹരിപ്പാട്​: വിവാഹവാഗ്​ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്​​ ഗർഭിണിയാക്കിയ യുവാവ്​ അറസ്റ്റിൽ. കുമാരപുരം കരുവാറ്റ ചിത്തിരവീട്ടിൽ ആനന്ദകൃഷ്ണനെയാണ്​ (അനന്തു-22) പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. സംഭവത്തിൽ പരാതി ലഭിച്ചതിന്​ പിന്നാലെ ഒളിവിൽപോയി വാടകയ്ക്കു താമസിച്ചിരുന്ന ഇയാളെ ചെറുതനയിലെ വീട്ടിൽനിന്നും സൈബർസെല്ലിന്റെ സഹായത്തോടെ ചേർത്തല എസ്​.എച്ച്​.ഒ വിനോദ് കുമാറിന്‍റെ  നേതൃത്വത്തിലാണ്​ പിടികൂടിയത്​. 

Advertisements

കായംകുളം ഡിവൈ.എസ്​.പി അജയനാഥ്​, കരീലകുളങ്ങര സി.ഐ സുനുമോൻ, എസ്​.ഐ. സുരേഷ്, സീനിയർ സി.പി.ഒമാരായ സജീവ് കുമാർ, പ്രസാദ്, മണിക്കുട്ടൻ, സി.പി.ഒമാരായ ലിജു, അരവിന്ദ് ഭാസി, അരുൺ, സജിത്ത് എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

Hot Topics

Related Articles