ദാദാസാഹേബ് ഫാല്‍കെ അവാർഡ് നേടി ദുൽഖർ സൽമാൻ, അവാർഡ് ‘ചുപി’ലെ മികച്ച വില്ലന്

പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന മലയാളികളുടെ പ്രിയ നടനാണ് ഡി ക്യു എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ദുൽഖർ സൽമാൻ. ഇപ്പോഴിതാ കരിയറിലെ മികച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ. 

Advertisements

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മികച്ച വില്ലനായി ദുൽഖറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു സൈക്കോ കില്ലറായ ഡാനി എന്ന കഥാപാത്രത്തെയാണ് ദുൽഖർ ഇതിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് പ്രേക്ഷക നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ആർ ബൽക്കിക്ക് തന്നെയാണ് മികച്ചസംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരിക്കുന്നത്. 

മറ്റു അവാർഡുകൾ …

മികച്ച ചിത്രം: ദ കശ്മീർ ഫയൽസ്

മികച്ച സംവിധായകൻ: ആർ ബൽക്കി ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്

മികച്ച നടൻ: രൺബീർ കപൂർ ബ്രഹ്മാസ്ത്ര: ഭാഗം 1

മികച്ച നടി: ആലിയ ഭട്ട്, ഗംഗുഭായ് കാത്യാവാഡി

മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍: കാന്താരയ്ക്ക് വേണ്ടി റിഷബ് ഷെട്ടി

മികച്ച സഹനടൻ: മനീഷ് പോൾ

ചലച്ചിത്ര വ്യവസായത്തിലെ മികച്ച സംഭാവന: രേഖ

മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നസ്

ക്രിട്ടിക്സ് മികച്ച നടൻ: വരുൺ ധവാൻ ഭേദിയ

ഫിലിം ഓഫ് ദി ഇയർ: ആർആർആർ

ടെലിവിഷൻ സീരീസ്: അനുപമ

ബഹുമുഖ നടൻ: ദ കശ്മീർ ഫയൽസിനായി അനുപം ഖേർ

മികച്ച ഗായകൻ: സച്ചേത് ടണ്ടൻ

മികച്ച ഗായിക: നീതി മോഹൻ

മികച്ച ഛായാഗ്രാഹകൻ: വിക്രം വേദയ്ക്ക് പി എസ് വിനോദ്

സംഗീത മേഖലയിലെ മികച്ച സംഭാവന: ഹരിഹരൻ

Hot Topics

Related Articles