സെല്‍ഫി എടുക്കണമെന്ന ആവശ്യവുമായി സ്റ്റേജില്‍ എത്തി ഗായകന്‍ സോനു നിഗമിനും സംഘത്തിനും നേരേ ആക്രമണം;അംഗരക്ഷകന്പരിക്ക്

മുംബൈ: ഗായകന്‍ സോനു നിഗമിനും സംഘത്തിനും നേരേ ആക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ഒരു സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകന്‍ സ്വപ്‌നില്‍ ഫതര്‍പേക്കറും സംഘവുമാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ ചെമ്പൂര്‍ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Advertisements

തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സോനു നിഗമിന്റെ സംഗീത പരിപാടി. 11 മണിയോടെ പരിപാടി കഴിഞ്ഞപ്പോള്‍ സെല്‍ഫി എടുക്കണമെന്ന ആവശ്യവുമായി അക്രമി സ്റ്റേജില്‍ വരികയായിരുന്നു. ഇയാളെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗായകന്‍ വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. ഇതിനിടെ സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി. പരിക്കേറ്റ അംഗരക്ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles