ദുബായ് :20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ.
നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കന്‍ താരം മാഡിസണ്‍ കീസായിരുന്നു അവസാന മത്സരത്തില്‍ സാനിയയുടെ ഡബിള്‍സ് പങ്കാളി.
റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ – ലിയുഡ്മില സാംസൊനോവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-4, 6-0) സാനിയ – മാഡിസണ്‍ സഖ്യത്തിന്റെ തോല്‍വി.
അപ്രതീക്ഷിത തോല്‍വിയോടെ ഇത് 36 കാരിയായ സാനിയയുടെ അവസാന മത്സരമായി.
2003 ല്‍ കരിയര്‍ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടി. മിക്‌സഡ് ഡബിള്‍സിലായിരുന്നു ബാക്കിയുള്ള കിരീടങ്ങള്‍.
മഹേഷ് ഭൂപതിക്കൊപ്പം 2009 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012 ല്‍ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരു തവണ യുഎസ് ഓപ്പണും വിജയിച്ചു.