ബാലകൃഷ്ണക്കൊപ്പം അടിപൊളി ചുവടുകളുമായി ഹണി റോസ്, വീര സിംഹ റെഡ്ഡിയിലെ ‘മാ ബാവ’ തരംഗമാകുന്നു

വീര സിംഹ റെഡ്ഡിയിൽ നന്ദമൂരി ബാലകൃഷ്ണക്കൊപ്പം അടിപൊളി ചുവടുകളും ആയി ഹണി റോസ്.  ചിത്രത്തിലെ ‘മാ ബാവ’ എന്ന പുതിയ ഗാനം ആണ് പുറത്തിറങ്ങിയത്.

Advertisements

സഹിതി, സത്യ യാമിനി, രേണു കുമാർ എന്നിവർ ചേർന്നു ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് തമൻ ആണ്. പാട്ട് ഇതിനകം ഏഴ് ലക്ഷത്തോളം പേരാണ് കണ്ടു കഴിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘വീര സിംഹ റെഡ്ഡി’. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങൾ.

തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ‘വീര സിംഹ റെഡ്ഡി’ നിര്‍മിച്ചത്. ഛായാഗ്രഹണം: റിഷി പഞ്ചാബി, എഡിറ്റിങ്: നവീന്‍ നൂലി. പൊങ്കലിനോടനുബന്ധിച്ചു പുറത്തിറങ്ങിയ ചിത്രം കലക്‌ഷന്റെ കാര്യത്തിൽ റെക്കോർഡിട്ടിരുന്നു.

Hot Topics

Related Articles