അനുമോദനങ്ങൾ കൊണ്ട് മൂടി പാൻ ഇന്ത്യൻ പ്രേക്ഷകരും…നന്‍പകല്‍ നേരത്ത് മയക്കത്തിന് ഒടിടിയിലും വൻ സ്വീകാര്യത

മികച്ച അഭിപ്രായങ്ങൾ നേടി പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഇന്നലെ അർധരാത്രിയോടെയാണ് ഓ ടി ടി യിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഭാഷാതീതമായ സ്വീകാര്യത നേടുകയാണ്. 

Advertisements

ചിത്രത്തെ പ്രശംസിച്ചുകൊണ്ട് മറ്റു ഭാഷകളിൽ നിന്നുള്ള നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമയിലെ പ്രകടനം അവശസ്നീയമായ തരത്തിലുള്ളത് ആണെന്നാണ് ഏവരുടെയും അഭിപ്രായം. അദ്ദേഹത്തിൻറെ കിരീടത്തിലെ ഒരു പൊൻതൂവൽ കൂടിയാണ് ചിത്രം എന്നും ആരാധകർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മമ്മൂക്ക, എന്‍റെ ദൈവമേ! ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാനാവുന്നില്ല. കഥയെയും സന്ദര്‍ഭങ്ങളെയും അനുഭവവേദ്യമാക്കുന്നുവെന്നതാണ് മലയാള സിനിമകളിലെ പ്രകടനങ്ങളുടെ സവിശേഷത. തുടക്കത്തിലെ ആ ബസ് യാത്ര എത്ര റിയലിസ്റ്റിക് ആണ്”, നിധിന്‍ എന്ന പ്രേക്ഷകര്‍ ട്വീറ്റ് ചെയ്യുന്നു.

ലിജോയുടെ സംവിധാന മികവിനൊപ്പം മമ്മൂട്ടിയെയും പ്രശംസ കൊണ്ട് മൂടുന്നുണ്ട് പ്രേക്ഷകര്‍. ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് തീര്‍ച്ഛയായും മിസ് ചെയ്യരുതാത്ത അനുഭവമെന്നാണ് കമന്‍റുകള്‍ വരുന്നത്. ഇത്തരത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ട്വിറ്ററില്‍ എത്തിയത്.

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട സമയത്തും പിന്നീട് തിയറ്റര്‍ റിലീസ് ആയി എത്തിയപ്പോഴും നിറഞ്ഞ മനസ്സോടെയാണ് സിനിമാപ്രേമികള്‍ ഈ ചിത്രത്തെ സ്വീകരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.