‘എങ്ങനെ ബിഗ് ബോസ് സീസൺ ഫൈവിൽ നിങ്ങൾക്ക് പങ്കെടുക്കാം?’ ഉത്തരവുമായി മോഹൻലാൽ , പ്രമോ വീഡിയോ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഓരോ പുതിയ വാർത്തകളും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥിക്കൊപ്പം എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. ഇപ്പോഴിതാ ഇതിനായി എന്ത് ചെയ്യണമെന്ന പ്രമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Advertisements

ഷോയുടെ അവതാരകനായ മോഹൻലാൽ തന്നെയാണ് പ്രമോഷൻ വീഡിയോയിലും ഉള്ളത്. “ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെ ഈ ബി​ഗ് ബോസ് ഹൗസിൽ കയറിപ്പറ്റാം എന്ന്. പക്ഷേ എനിക്കൊരു ഷോർട് കട്ട് അറിയാം. സീക്രട്ട് ആണേ. 9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ തന്ന് എയർടെൽ 5ജി പ്ലസ് ബി​ഗ് ബോസ് കോമൺ മാൻ കോൺടക്സ്റ്റിൽ പങ്കെടുക്കൂ”, എന്നാണ് മോഹൻലാൽ വീഡിയോയിൽ പറയുന്നത്. ഒപ്പം ചില നിർദ്ദേശങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

9633996339 നമ്പറിൽ വരുന്ന എസ് എം എസ് ലിങ്കിൽ അയച്ച ചോദ്യത്തിന് ഉത്തരം നൽകണം. നിങ്ങളുടെ യോ​ഗ്യത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ എയർടെൽ നമ്പർ 299- നോ അതിന് മുകളിലോ റീചാർജ് ചെയ്യുക.  

എയർടെൽ ഇതര ഉപഭോക്താക്കൾ, നിങ്ങളുടെ നമ്പർ മാറ്റാതെ എയർടെല്ലിലേക്ക് മാറുകയും 9633996339 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ നൽകുകയും ചെയ്യുക. 

ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്‍റെ പ്രധാന സ്പോൺസർ. സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹ സ്പോൺസർമാരാണ്. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ബിഗ് ബോസ് സംരക്ഷണം ചെയ്യുന്നതാണ്.

Hot Topics

Related Articles