ലണ്ടൻ: മാഞ്ചസ്റ്ററിലെ ഇംഗ്ലീഷ് പരീക്ഷ പാസാകാതെ ബാഴ്‌സലോണ. ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് ബാഴ്‌സലോണ യൂറോപ്പ ലീഗിൽ നിന്നും പുറത്തായത്. ഇതോടെ രണ്ടു പാദത്തിലുമായി 4-3 ന്റെ തോൽവിയാണ് ബാഴ്‌സലോണയ്ക്കു നേരിടേണ്ടി വന്നത്.
ആദ്യ പാദത്തിൽ രണ്ട് ഗോൾ വീതം നേടി ഇരുടീമുകളും സമനില പാലിച്ചിരുന്നു. എന്നാൽ, ഓൾഡ് ട്രാഫോഡിൽ എത്തിയപ്പോൾ മരിച്ചു കളിച്ചിട്ടും ബാഴ്‌സയ്ക്ക് മുന്നോട്ടു പോകാനായില്ല. ഒരൊറ്റ ഗോൾ മാത്രം നേടിയാൽ അടുത്ത റൗണ്ടിലേയ്ക്കു മുന്നേറാനുള്ള സാധ്യത ബാഴ്‌സയ്ക്കുണ്ടായിരുന്നു. ആ ഗോൾ മാത്രമാണ് ബാഴ്‌സ നേടിയതും. പക്ഷേ, മറുഭാഗത്ത് രണ്ടു ഗോളുമായി തിളങ്ങിയ മാഞ്ചസ്റ്റർ വിജയം പിടിച്ചു വാങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ലെവൻഡോസ്‌കിയാണ് ബാഴ്‌സയ്ക്കു വേണ്ടി ആദ്യമായി ഗോൾ നേടിയത്. എന്നാൽ, ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റർ ആദ്യ പകുതിയിൽ ഗോൾ നേടിയില്ല. ഈ ആശ്വാസത്തിൽ രണ്ടാം പകുതിയ്ക്കിറങ്ങിയ ബാഴ്‌സയ്ക്ക് തിരിച്ചടി കിട്ടി. 47 ആം മിനിറ്റിൽ ഫ്രഡിലൂടെ മാഞ്ചസ്റ്റർ ഗോൾ മടക്കി സമനില പിടിച്ചു. 73 ആം മിനിറ്റിൽ ആന്റണി മാർഷലിലൂടെ വിജയ ഗോൾ നേടിയ മാഞ്ചസ്റ്റർ രണ്ടാം റൗണ്ടിലേയ്ക്കു കുതിച്ചു.