തിയേറ്ററുകളിൽ ഇന്ന് റിലീസ് ചാകര; മലയാളത്തിൽ നിന്ന് 9 ചിത്രങ്ങൾ, മാറ്റുകൂട്ടാൻ അന്യഭാഷ ചിത്രങ്ങളും

കേരളത്തിലെ തിയേറ്ററുകളിൽ ഇന്ന് സിനിമ റിലീസിന്റെ ചാകരയാണ്. ഏറെക്കാലത്തിനു ശേഷം ഒന്‍പത് മലയാള സിനിമകളാണ് ഇന്ന് റിലീസിനെത്തുന്നത്. കൂടാതെ തമിഴ് ചിത്രം തഗ്സ്, അക്ഷയ് കുമാറിന്റെ സെൽഫി എന്നീ അന്യ ഭാഷ റിലീസുകളും ഇന്ന് എത്തുന്നു.

Advertisements

അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’, ഷറഫുദ്ദീൻ–ഭാവന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, അനിഖ സുരേന്ദ്രന്റെ ‘ഓ മൈ ഡാർലിങ്’, അർജുൻ അശോകന്റെ ‘പ്രണയവിലാസം’, സംയുക്ത–ഷൈൻ ടോം ടീമിന്റെ ‘ബൂമറാങ്’, ശ്വേത മേനോൻ–നിത്യ ദാസ് ടീമിന്റെ ‘പള്ളി മണി’, ‘ധരണി’, ‘ഡിവോഴ്സ്’, ‘ഏകൻ’ എന്നിവയാണ് മലയാളത്തിൽ നിന്നും റിലീസിനെത്തുന്ന സിനിമകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സന്തോഷം’. അർജുൻ സത്യൻ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും.‌ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച അജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണിത്. മെമ്മറീസ്, ദൃശ്യം, പാപനാശം തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു അദ്ദേഹം.

മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സംവിധാനം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്‍ദി ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്‍ണകുമാര്‍, സയനോര, രശ്‍മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.

അനിഖ സുരേന്ദ്രൻ നായികയാകുന്ന ചിത്രമാണ് ഓ മൈ ഡാർലിങ് ഇന്ന് റിലീസിനെത്തുന്നുണ്ട്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡാർലിങ്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്റിക് എന്റർടെയ്നറാണ് പ്രണയവിലാസം . അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവരാണ് നിർമാണം.

Hot Topics

Related Articles