നീല സാരിയിൽ തിളങ്ങി സംയുക്ത, സാമന്തക്കു പഠിക്കുക ആണോന്ന്  ആരാധകർ…സോഷ്യൽ മീഡിയയിൽ വിമർശനം

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് സംയുക്ത. പേരിലെ മേനോൻ എടുത്തുകളഞ്ഞതും,അഭിനയിച്ച സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്തതിന്റെയും പേരിൽ നടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇൻസ്റ്റഗ്രാമിൽ സംയുക്ത പുതിയതായി പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വീണ്ടും ചർച്ച ആവുന്നത്.

Advertisements

മജസ്റ്റിക് നീല നിറത്തിലുള്ള നിറയെ പ്രിന്റ് വർക്കുകളുള്ള സാരിയിലുള്ള സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ഇത്. സ്ലീവ് ലെസ് ബ്ലൗസ് ലുക്കിന് പൂർണത നൽകുന്നു. വലിയ കമ്മലുകളും വാച്ചുമാണ് ആക്സസറീസ്. കണ്ണുകൾക്കും ചുണ്ടിനും ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പാണ് സംയുക്തക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ്. സാമന്തയെ അനുകരിക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട സംഭവത്തിൽ സംയുക്തക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.



Hot Topics

Related Articles