കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ( ഫെബ്രുവരി 26) വൈകിട്ട് ഏഴിന് അനശ്വര തീയറ്ററിൽ അമേരിക്കൻ ചലച്ചിത്രം ‘ദ വെയ്ൽ’ പ്രദർശിപ്പിക്കും.
പ്രശസ്ത ചലച്ചിത്രകാരൻ ഡാരൻ ആരോനോഫ്സ്കി സംവിധാനം നിർവഹിച്ച ചിത്രം 79-ാമത് വെനീസ് ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. കാമുകനുമായുള്ള ബന്ധം തുടരാനായി ഒൻപതു വർഷം മുമ്പേ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ചു പോയ സ്വവർഗ്ഗാനുരാഗിയായ ഇംഗ്ലീഷ് അധ്യാപകൻ ചാർളിയുടെ കഥയാണ് ദ വെയ്ൽ. ഇപ്പോൾ 600 പൗണ്ട് ഭാരം കൊണ്ട്ബുദ്ധിമുട്ടുന്ന ചാർളി തന്റെ കുടുംബത്തിന്റെ നഷ്ടത്തിലും പങ്കാളിയുടെ മരണത്തിലും ദുഃഖിതനായി കഴിയുന്നു. വേർപിരിഞ്ഞതിനു ശേഷം താൻ കണ്ടിട്ടില്ലാത്ത 17 വയസുള്ള മകൾ എല്ലിയുമായി വീണ്ടും ഒന്നിക്കാനുളള ചാർളിയുടെ ശ്രമങ്ങളാണ് കഥാതന്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാർളിയായി ബ്രണ്ടൻ ഫ്രേസറും മകളായി സാഡി സിങ്കും അഭിനയിക്കുന്നു. ഓസ്കർ പുരസ്കാരത്തിനും ബാഫ്റ്റ പുരസ്കാരത്തിനുമുള്ള നാമനിർദേശ പട്ടികയിൽ ബ്രണ്ടൻ ഫ്രേസറുടെ പ്രകടനം ഇടം പിടിച്ചിരുന്നു.
മറ്റു കഥാപാത്രങ്ങളായി ഹോങ് ചൗവും ടൈ സിംപ്കിൻസും സാമന്ത മോർട്ടണും വേഷമിടുന്നു.
(കെ.ഐ.ഒ. പി.ആർ. 470/2023)
കോട്ടയം രാജ്യാന്തര
ചലച്ചിത്രമേളയിൽ
ഇന്ന് ( ഫെബ്രുവരി 26)
അനശ്വര തിയറ്റർ
രാവിലെ 9.30ന്
ചിത്രം: ഇൻ ദ് മിസ്റ്റ് / നിഹാരിക
സംവിധാനം: ഇന്ദ്രാസിസ് ആചാര്യ
(രാജ്യാന്തര മത്സരവിഭാഗം)
ഉച്ചയ്ക്ക് 12ന്
ചിത്രം: ദ് ബിഹെഡിംഗ് ഓഫ് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ്
സംവിധാനം: സിനിസ ക്വെറ്റിക്
(ലോകസിനിമ വിഭാഗം)
ഉച്ചകഴിഞ്ഞ് മൂന്നിന്
ചിത്രം: ബോത്ത് സൈഡ്സ് ഓഫ് ദ് ബ്ലേഡ്
സംവിധാനം: ക്ലെയർ ഡെനീസ്
(ലോകസിനിമ വിഭാഗം)
വൈകിട്ട് ഏഴിന്
ചിത്രം: ദ് വെയ്ൽ
സംവിധാനം: ഡാരൻ ആരോനോഫ്സ്കി
(ലോകസിനിമ വിഭാഗം)
ആഷ തിയറ്റർ
രാവിലെ 9.45ന്
ചിത്രം:ദ് ലാസ്റ്റ് പേജ്
സംവിധാനം: അതാനു ഘോഷ്
( ഇന്ത്യൻ സിനിമ ഇന്ന്്)
ഉച്ചയ്ക്ക് 12.15 ന്
ചിത്രം: ആണ്
സംവിധാനം: സിദ്ദാർത്ഥ് ശിവ
(മലയാളം സിനിമ ഇന്ന്)
ഉച്ചകഴിഞ്ഞു മൂന്നിന്
ചിത്രം: ടഗ് ഓഫ് വാർ
സംവിധാനം: അമിൽ ശിവ്ജി
(രാജ്യാന്തര മത്സരവിഭാഗം)
വൈകിട്ട് 7.15 ന്
ചിത്രം:ദ് വിന്റർ വിത്ത് ഇൻ
സംവിധാനം: ആമീർ ബഷീർ
(കലൈഡോസ്കോപ്)
സ്പെഷൽ സ്ക്രീനിങ്
സി.എം.എസ്. കോളജ്
ഉച്ചയ്ക്ക് 2.30ന്
ചിത്രം: കർമ്മസാഗരം
സംവിധാനം: അജി കെ. ജോസ്
തമ്പ് സാംസ്കാരിക വേദി
(പഴയ പൊലീസ് സ്റ്റേഷൻ മൈതാനം)
രാവിലെ 10ന്: അനർഘ നിമിഷം
പുനലൂർ രാജന്റെ ചലച്ചിത്ര ചിത്ര പ്രദർശനം
വൈകിട്ട് ഏഴിന്: ‘അക്ഷരമാല’ സംഗീതപരിപാടി
യരലവ കളക്ടീവ്