ആലപ്പുഴ : ഉപതെരഞ്ഞെടുപ്പ് നടന്ന എടത്വ ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിനിത ജോസഫ് 71 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി റോസിലിന്‍ മാത്യുവിന് 217 വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രമീളയ്ക്ക് 109 വോട്ടും ലഭിച്ചു. എല്‍ ഡി എഫ് അംഗമായിരുന്ന എം എച്ച് മോളിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
ഇന്ന് രാവിലെ പത്തിന് എടത്വ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ചായിരുന്നു വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈയ്യില്‍ ഭദ്രമാണ്. എടത്വ ഗ്രാമ പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയിലെ കക്ഷിനില യുഡിഎഫ് – 9, എല്‍ഡിഎഫ് – 4, ബിജെപി – 1, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയാണ് .
എടത്വ ഗവണ്‍മെന്റ് ആശുപത്രിക്ക് എതിര്‍വശം ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി ഉടമയായ വിനിത ജോസഫ് തായങ്കരി വടക്കേകളം റോസ് ഹൗസില്‍ റ്റോം ആന്റണിയുടെ ഭാര്യയും തായങ്കരി മൂലയില്‍ കുടുംബാംഗവുമാണ്. നമൃത വി റ്റോം, എല്‍ന വി റ്റോം, നവീന വി റ്റോം എന്നിവരാണ് മക്കള്‍.
എടത്വ ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നു വിജയം : എല്‍ഡിഎഫ് ലെ വിനിത ജോസഫ് 71 വോട്ടിന് വിജയിച്ചു
Advertisements