കോട്ടയം പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റ് : ക്ലബ് ഇലവന് തകർപ്പൻ ജയം

കോട്ടയം : കോട്ടയം പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റിൽ ദേശാഭിമാനിയ്ക്കെതിരെ ക്ലബ് ഇലവന് തകർപ്പൻ ജയം. സി.എം.എസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 31 റണ്ണിനാണ് ക്ലബ് ഇലവന്റെ വിജയം. ക്ലബ് ഇലവനെ മീഡിയ വൺ റിപ്പോർട്ടർ ടോബി ജോൺസനാണ് നയിച്ചത്. ദേശാഭിമാനിയെ മജു നയിച്ചു. 

Advertisements
വിക്കറ്റ് വീഴ്ത്തിയ വിഷ്ണു പ്രതാപിന്റെ ആഘോഷം

ആദ്യം ബാറ്റ് ചെയ്ത ക്ലബ് ഇലവൻ എട്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ  116 റണ്ണെടുത്തു. 21 പന്തിൽ 59 റണ്ണെടുത്ത ഹിന്ദുവിന്റെ റിപ്പോർട്ടർ ഹിരണും 16 പന്തിൽ 31 റണ്ണെടുത്ത ടോബി ജോൺസണും ചേർന്നാണ് മികച്ച സ്കോർ ടീമിന് സമ്മാനിച്ചത്. സൂര്യ ശങ്കർ ഏഴു പന്തിൽ ഏഴും ഷിഫാസ് നാല് പന്തിൽ പത്തും റണ്ണെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിങ്ങിൽ ദേശാഭിമാനിക്കുവേണ്ടി ധനേഷും ആനന്ദമാണ് ഓപ്പൺ ചെയ്തത്. ധനേഷ് 25 പന്തിൽ 27 റണ്ണും , ആനന്ദ് 21 പന്തിൽ 28 റണ്ണും എടുത്തു. ആനന്ദിന്റെ വിക്കറ്റ് എടുത്ത ഫോട്ടോഗ്രാഫർ വിഷ്ണു പ്രതാപ് മത്സരത്തിലെ നിർണ്ണായകമായ കുട്ടുകെട്ട് പിരിച്ചു. തുടർന്നിറങ്ങിയ യദു ഏഴ് പന്തിൽ 13 റണ്ണടിച്ചെങ്കിലും വിജയിക്കാനായില്ല. എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺ മാത്രമാണ് ദേശാഭിമാനിയ്ക്ക് നേടാനായി. 31 റണ്ണിന്റെ വിജയമാണ് ക്ലബ് ഇലവൻ നേടിയത്. 

കോട്ടയം ജില്ലയിലെ വിവിധ മാധ്യമങ്ങളിലെ മാധ്യമ പ്രവർത്തകർ ഉൾപ്പെട്ട ടീമാണ് ക്ലബ് ഇലവൻ. കോട്ടയത്തെ പ്രമുഖ കൺസ്ട്രഷൻ ഗ്രൂപ്പായ ആൽക്കോൺ എൻജിനിയറിങ് ആന്റ് കൺസ്ട്രക്ഷൻസ് ആണ് ടീമിനെ സ്പോൺസർ ചെയ്യുന്നത്. കോട്ടയം പ്രസ് ക്ലബിന്റെ ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബിൻ തോമസ് പണിക്കർ , സ്പോട്സ് കൺവീനർ ടോബി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ക്രിക്കറ്റ് ടീം അംഗങ്ങളെ പരിചയപ്പെട്ട എസ്.പി പന്തെറിയാനും , ബാറ്റ് ചെയ്യാനും ഇറങ്ങിയത് കൗതുകമായി. 

Hot Topics

Related Articles