കോപ്പ ഡെൽറെയിൽ സെമിയിൽ വീണ് റെയൽ : എൽ ക്ലാസിക്കോയിൽ വിജയം ബാഴ്സയ്ക്ക് 

മാഡ്രിഡ്: കോപ്പ ഡെല്‍ റേ ആദ്യപാദ സെമിയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ. റയല്‍ മാഡ്രിഡ് ആസ്ഥാനമായ സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സയുടെ ജയം. 26-ാം മിനിറ്റില്‍ റയല്‍ താരം എഡെര്‍ മിലിട്ടാവോ വഴങ്ങിയ സെല്‍ഫ് ഗോളിലാണ് ബാഴ്സ ജയിച്ചത്. മറുപടി ഗോളിനായുള്ള റയലിന്‍റെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. വിനീഷ്യസും ബെന്‍സീമയും അടക്കം ബാഴ്സലോണ പ്രതിരോധനിരയുടെ മുന്നില്‍ പതറി.  ഏപ്രില്‍ ആറിന് ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൂവിലാണ് രണ്ടാം പാദ സെമി പോരാട്ടം നടക്കുന്നത്.

Advertisements

Hot Topics

Related Articles