‘നിഗൂഢം, എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി’…അനൂപ് മേനോന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റർ പുറത്ത്

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘നിഗൂഢ’ത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എന്നാൽ അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ‘എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി’ എന്നാണ് ‘നിഗൂഢ’ത്തിന്റെ ടാഗ് ലൈൻ .

Advertisements

നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി ജെ., ബെപ്‍സൺ നോർബെൽ എന്നിങ്ങനെ മൂന്നു പേർ ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഇന്ദ്രൻസ്, സെന്തിൽ കൃഷ്‍ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതം റോണി റാഫേല്‍ ആണ്. ഛായാഗ്രഹണം പ്രദീപ് നായര്‍ ആണ്.  ഗാനങ്ങൾ കൃഷ്‍ണ ചന്ദ്രൻ, സി കെ പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കലാ സംവിധാനം സാബുറാം, വസ്ത്രാലങ്കാരം ബസി ബേബി ജോൺ, മേയ്ക്കപ്പ് സന്തോഷ് വെൺപകൽ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ശങ്കർ, എസ് കെ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ൻ മാനേജർ കുര്യൻ ജോസഫ്, സ്റ്റിൽസ് അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ  പ്രമേഷ് പ്രഭാകർ എന്നിവരുമാണ്.

അനൂപ് മേനോൻ നായകനായി അഭിനയിക്കുന്ന ചിത്രമായി ‘തിമിംഗലവേട്ട’യാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. രാകേഷ് ഗോപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Hot Topics

Related Articles