അരുള്‍ ശരവണന്റെ ‘ദ ലജൻഡ്’ ഒടിടിയിലേക്ക്…

അരുള്‍ ശരവണൻ നായകനായി എത്തിയ ചിത്രം ‘ദ ലെജൻഡ്’ ഒടിടിയിലേക്ക്. ഡ്‍സിനി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. അരുള്‍ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അറിയിച്ചത്. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രത്തിന്റെ സംവിധാനം.

Advertisements

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു ‘ദ ലെജൻഡ്’. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്‍ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തിലുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് ‘ലെജന്‍ഡ്’. 

ദ ലെജന്റി’ന്റെ എഡിറ്റിംഗ് റൂബനാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്നു. തിയറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ശരവണ സ്റ്റോഴ്‍സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്‍റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വ്യക്തിത്വമാണ്. അതിന് തുടര്‍ച്ചയായാണ് സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ നായകനായി അഭിനയിക്കാന്‍ അരുള്‍ ശരവണൻ തീരുമാനിച്ചത്.

ദ ലെജന്റി’ന്റെ എഡിറ്റിംഗ് റൂബനാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്നു. തിയറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ശരവണ സ്റ്റോഴ്‍സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്‍റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വ്യക്തിത്വമാണ്. അതിന് തുടര്‍ച്ചയായാണ് സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ നായകനായി അഭിനയിക്കാന്‍ അരുള്‍ ശരവണൻ തീരുമാനിച്ചത്.

Hot Topics

Related Articles