ഹാധ് സെ ഹാധ് ജോഡോ പദയാത്ര സായാഹ്ന സദസ്സ്

ആലപ്പുഴ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തലവടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാധ് സെ ഹാധ് ജോഡോ പദയാത്ര നടത്തി. രണ്ടു ദിവസമായി നടന്നു വന്ന ഹാധ് സെ ഹാധ് ജോഡോ പദയാത്രയുടെ സമാപനവും സായാഹ്ന സദസും ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി വര്‍ഗീസ് ചക്കനാട് അധ്യക്ഷത യിൽ മൂടിയ യോഗത്തിൽ ബിജു പാലത്തിങ്കല്‍, എസ് സനില്‍കുമാര്‍, കെ ബി രഘു, പ്രിയ അരുണ്‍, സുജാ സ്റ്റീഫന്‍, അലക്‌സ്, പി കെ, വര്‍ഗീസ്, ജിയോ ചേന്നങ്കര, തോമസ് ടി മാലിയില്‍, കുര്യച്ചന്‍ പരുമൂട്ടില്‍, എസ് ബി പ്രസാദ്, എസ് കെ വിജയന്‍, ജോണി ഉമ്മന്‍, അശോക് കുമാര്‍, ബിന്ദു മംഗളന്‍, ജയ മാലിയില്‍, കെ വി മാത്യു, അജി തുറുവട്ടുശേരി, പാപ്പച്ചന്‍ എക്കപ്പുറം, സന്തോഷ് വളവുങ്കല്‍, തങ്കച്ചന്‍ ആട്ടിപറമ്പ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles