ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കാമുകി സബ ആസാദിനെയാണ് വിവാഹം ചെയ്യുക എന്നാണ് വിവരം. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെ വിവാഹം എന്ന് ബോളിവുഡ്‍ കി ന്യൂസ് ട്വീറ്റ് ചെയ്തു.

Advertisements

എന്നാൽ വിവാഹം സംബന്ധിച്ച് ഹൃത്വിക്കോ സബയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014 ൽ ആണ് ആദ്യ ഭാര്യ സുസൈനുമായി ഹൃത്വിക്ക് വിവാഹമോചനം നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഹൃത്വിക് റോഷനും യുവ നടി സബ ആസാദും ലിവ് ഇൻ റിലേഷനില്‍ ആണെന്ന് മുൻപ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇരുവരെയും പൊതു ചടങ്ങുകളിൽ വച്ച് ആരാധകർ കാണാറുണ്ട്. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്.

പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചിത്.

Hot Topics

Related Articles