സ്പോർട്സ് ഡെസ്ക്ക് : സ്വയം കുഴിച്ച കുഴിയില്‍ വീണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആധികാരിക ജയം. 76 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇന്‍ഡോറിലെ മികച്ച വിജയത്തോടെ ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. അതേസമയം തോറ്റെങ്കിലും 4 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം 2-1ന് മുന്നിലാണ്.
76 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുൻപ് ഓസ്‌ട്രേലിയ മത്സരം അവസാനിപ്പിച്ചു. ട്രാവിസ് ഹെഡും മാര്‍നസ് ലാബുഷാഗ്നെയുമാണ് ജയം ഒരുക്കിയത്. ട്രാവിസ് പുറത്താകാതെ 53 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ ലാബുഷാഗ്നെ പുറത്താകാതെ 28 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജയെ ആര്‍ അശ്വിന്‍ പുറത്താക്കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 109 റണ്‍സിന് പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടിയായി കംഗാരുക്കള്‍ ഒന്നാം ഇന്നിംഗ്‌സില്‍ 197 റണ്‍സ് നേടി 88 റണ്‍സിന്റെ ലീഡ് നേടി. ചേതേശ്വര്‍ പൂജാര ഒഴികെ, രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതോടെ ടീം മുഴുവനും 163 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. നേരത്തെ 2021ല്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനോട് ടീം ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നാലാം ടെസ്റ്റ് മാര്‍ച്ച് 9 മുതല്‍ അഹമ്മദാബാദില്‍ നടക്കും.