വൺ ഇയർ ഓഫ് ഭീഷ്മ പർവ്വം..എക്സ്ക്ലൂസീവ് ഫോട്ടോയുമായി മമ്മൂട്ടി

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മ പർവ്വം മലയാളത്തിലെ വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്‍റെ ഒരു എക്സ്ക്ലൂസീവ് സ്റ്റില്‍ പുറത്തു വിട്ടിരിക്കുകയാണ് മമ്മൂട്ടി.

Advertisements

വൺ ഇയർ ഓഫ് ഭീഷ്മ പർവ്വം എന്ന വാചകത്തോടുകൂടിയാണ് മമ്മൂട്ടി ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ആയ മൈക്കളപ്പന്റെ ഫോട്ടോ .14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മ പർവ്വം .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Hot Topics

Related Articles