“ഈ രോഗത്തെക്കുറിച്ച് കേട്ടുകേൾവി പോലും ഇല്ല, താൻ അന്ന് അനുഭവിച്ച മാനസികസംഘർഷം വാക്കുകൾക്ക് അതീതം…”ബെൽസ് പാൾസി രോഗാവസ്ഥയെ കുറിച്ച് നടൻ മനോജ് കുമാർ

ബെൽസ് പാൾസി എന്ന രോ​ഗം ബാധിച്ച സമയത്ത് താൻ നേരിട്ട മാനസിക സമ്മർദത്തെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചും പറയുകയാണ് സീരിയൽ താരവും ബീന ആൻറണിയുടെ ഭർത്താവുമായ മനോജ് കുമാർ. ഒരു വർഷം മുൻപ് മനോജിനും ബെൽസ് പാൾസി പിടിപെട്ടിരുന്നു.

Advertisements

ഈ രോഗത്തെക്കുറിച്ച് കേട്ടുകേൾവി പോലും ഇല്ലായിരുന്നു. തലേദിവസം ഒരു വിവാഹ വാർഷിക ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അന്ന് ചുണ്ടിനുവശത്തായി ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അതു കാര്യമാക്കിയില്ല. പിന്നീട് തുപ്പിയപ്പോൾ ഉമിനീർ ഒരു വശത്തുകൂടി പോകുന്നതായി മനസ്സിലായി. അടുത്ത ​ദിവസം ഡോക്ടറെ കാണാം എന്ന് വിചാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിറ്റേദിവസം എഴുന്നേറ്റ് ബ്രഷ് ചെയ്യുമ്പോഴാണ് ചുണ്ടിന്റെ ഒരുവശം താഴ്ന്നിരിക്കുന്നതായി കണ്ടത്. അപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നുവെന്നും സ്ട്രോക്ക് ആണോ എന്നാണ് തനിക്ക് സംശയം തോന്നിയതെന്നും മനോജ് പറയുന്നു. ഉടൻ തന്നെ ഡോക്ടറെ വിളിച്ചപ്പോൾ ഇത് ബെൽസി പാൾസി ആണെന്നും ആധി വേണ്ടെന്നും പറയുകയായിരുന്നു എന്നും മനോജ് വ്യക്തമാക്കി.

അന്ന് താൻ അനുഭവിച്ച മാനസികസംഘർഷം വാക്കുകൾക്ക് അതീതമായിരുന്നു. അങ്ങനെയാണ് ഈ ഒരു അസുഖത്തെക്കുറിച്ച് മറ്റുള്ളവർക്കും ബോധവൽക്കരണം നൽകാൻ തന്റെ അവസ്ഥയെക്കുറിച്ച് വീഡിയോ ചെയ്തത്. പലർക്കും ആ വീഡിയോയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു രോ​ഗത്തെക്കുറിച്ച് മനസ്സിലായത്.

സിനിമാക്കാർ ഉൾപ്പെടെ പലർക്കും ഇത് വരാറുണ്ടെങ്കിലും ആരും അത് തുറന്നുപറയാറില്ലെന്നും മനോജ് പറയുന്നു. ആർക്കുവന്നാലും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സ തേടിയാൽ രോ​ഗം ഭേദമാകുമെന്നും മനോജ് കൂട്ടിച്ചേർക്കുന്നു.

മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മിക്ക രോ​ഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോ​ഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.

അക്യൂട്ട് പെരിഫെറൽ ഫേഷ്യൽ പാൾസി എന്നും ഈ രോ​ഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങൾ കാണാം. രോ​ഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദ​ഗ്ധർ കരുതുന്നു. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്.

ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോ​ഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോ​ഗം വരാനുള്ള സാധ്യതയും കുറവാണ്.

കഴിഞ്ഞ ദിവസമാണ് നടനും അവതാരകനുമായ മിഥുൻ രമേശ് തനിക്ക് ബെൽസ് പാൾസി എന്ന രോ​ഗം ബാധിച്ചതിനെക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും മുഖത്തിന്റെ ഒരുവശം പകുതി തളർന്ന അവസ്ഥയിലാണെന്നുമാണ് മിഥുൻ പറഞ്ഞത്.

Hot Topics

Related Articles