ചിരി വിരുന്ന് ഒരുക്കാൻ ഉർവശിയും കൂട്ടരും: ‘ചാൾസ് എന്റർപ്രൈസസ്’…ടീസർ പുറത്ത്

ഹാസ്യരസ പ്രാധാന്യമുള്ള ‘ചാൾസ് എന്റർപ്രൈസസ്’ എന്ന പുതിയ ചിത്രവുമായി ഉർവശി. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തന്റെ ടീസർ പുറത്ത് ഇറങ്ങി.

Advertisements

കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാൾസ് എന്റർപ്രൈസസ്’. ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് ചിത്രം പ്രദർശനത്തിനെത്തിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാണം പ്രദീപ് മേനോൻ, അനൂപ് രാജ്, ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം -മനു ജഗദ്, സംഗീതം -സുബ്രഹ്മണ്യൻ കെ.വി., എഡിറ്റിങ് -അച്ചു വിജയൻ, നിർമ്മാണ നിർവ്വഹണം -ദീപക് പരമേശ്വരൻ, ഗാനരചന -അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.

പശ്ചാത്തല സംഗീതം -അശോക് പൊന്നപ്പൻ, പി.ആർ.ഒ -വൈശാഖ് സി. വടക്കേവീട്, വസ്ത്രാലങ്കാരം -അരവിന്ദ് കെ.ആർ., മേക്കപ്പ് -സുരേഷ്.

Hot Topics

Related Articles