ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടുത്തം; എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മാർച്ച് ആറ് തിങ്കളാഴ്ച സ്‌കൂളുകൾക്ക് അവധി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാലും, ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായും വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര നഗരസഭ, തൃപ്പൂണിത്തുറ നഗരസഭ, മരട് നഗരസഭ, കൊച്ചി കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ അങ്കണവാടികൾ, കിന്റർഗാർഡൻ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.