“എല്ലാവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്…ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല…” വീഡിയോയുമായി താരം റിയാസ് സലിം

ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിൽ എത്തി ടോപ് ത്രീയിലെത്തിയ താരമാണ് റിയാസ് സലിം. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെയാണ് റിയാസിനെ പ്രിയങ്കരനാക്കിയത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിയാസ്. ഇപ്പോഴിതാ റിയാസ് പങ്കുവച്ചൊരു വീഡിയോ ശ്രദ്ധ നേടുകയാണ്.

Advertisements

എല്ലാവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക എന്നാണ് വീഡിയോയ്‌ക്കൊപ്പം റിയാസ് കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നും താരം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപവും പരിഹാസവുമൊക്കെയായി എത്തിയിരിക്കുന്നത്. വെറുപ്പ് പ്രചരിക്കുന്നവരെ കാര്യമാക്കേണ്ട എന്നാണ് റിയാസിന് പിന്തുണയുമായി എത്തുന്നവർ പറയുന്നത്. റിയാസിന്റെ വീഡിയോയ്ക്ക് കയ്യടിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്.

Hot Topics

Related Articles