ബോക്സർ കബിലനായി ആര്യ വീണ്ടും വരുന്നു…സാർപട്ടാ 2 ചിത്രീകരണം ഉടൻ തുടങ്ങും

പാ.രഞ്ജിത്ത് സംവിധാനം ചെയ്ത സാർപട്ടാ പരമ്പരയുടെ രണ്ടാം ഭാഗം വരുന്നു. പരമ്പരയുടെ ആദ്യ ഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസായാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഇതിന് തമിഴിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

Advertisements

പഴയ കാല മദ്രാസിലെ പ്രധാന കായിക വിനോദമായിരുന്ന ബോക്സിങിനെ ആസ്പദമാക്കിയുള്ള കഥയാണ് പരമ്പരയിൽ പറഞ്ഞത്. ആര്യയാണ് പരമ്പരയിലെ നായകൻ ആയത്. കബിലൻ എന്ന ബോക്സറെയാണ്   അദ്ദേഹം ഇതിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ജതിൻ സേത്തിയും പാ ര‍ഞ്ജിത്തും ആര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കബിലൻ മുനിരത്‌നം എന്ന കഥാപാത്രത്തെയാണ് ആര്യ രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. എന്നാൽ സർപ്പാട്ട പരമ്പരയുടെ രണ്ടാം ഭാഗം തിയറ്ററുകളിലാകും റിലീസ് ചെയ്യുക.

ചിത്രത്തിൽ കോച്ച് രംഗനെ പശുപതിയും ഡാഡി എന്ന കഥാപാത്രത്തെ ജോണ്‍ വിജയും മികച്ചതാക്കി. വെമ്പുലിയായി ജോണ്‍ കൊക്കനും മികച്ചു നിന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.


Hot Topics

Related Articles