ഹാസ്യത്തിൽ നിന്ന് മാറി സൂരി, ശക്തമായ കഥാപാത്രമായി വിജയ് സേതുപതിയും; ‘വിടുതലൈ’ യുടെ ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും ഹാസ്യ നടൻ സൂരിയും പ്രധാന വേഷത്തിലെത്തുന്ന  ‘വിടുതലൈ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ദേശീയ പുരസ്കാരം നേടിയ അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രണ്ട് ഭാഗങ്ങളായാണ് വിടുതലൈ റിലീസ് ചെയ്യുക.

Advertisements

രണ്ട് വർഷമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വിടുതലൈ. ജയമോഹന്റെ ‘തുണൈവൻ’ ചെറുകഥയെ ആസ്പദമാക്കി വെട്രിമാരൻ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗൗതം വസുദേവ് മേനോൻ, പ്രകാശ് രാജ്, രാജീവ് മേനോൻ, ഭവാനി ശ്രീ, ചേതൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയ് സേതുപതിയുടെ മകൻ സൂര്യയും ചിത്രത്തിലൊരു വേഷത്തിലെത്തുന്നു. വിടുതലൈ’യിൽ ആദിവാസി കുട്ടിയുടെ വേഷത്തിലാണ് ജൂനിയർ സേതുപതി എത്തുന്നത്.

ഇളയരാജയാണ് ചിത്രത്തിന് സംഗീതം. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറും വി.മണികണ്ഠനും ചേര്‍ന്ന് നിർമിക്കുന്ന വിടുതലൈ ഉദയ് നിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവീസാണ് വിതരണം ചെയ്യുക.

Hot Topics

Related Articles