കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിൽ ചിമ്പു നായകൻ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം പുറത്തിറങ്ങുക.
Advertisements
എന്നാൽ എസ്.ടി.ആർ 48 എന്ന് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിട്ടുണ്ട്. ബ്ലഡ് ആൻഡ് ബാറ്റിൽ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രാജ് കമൽ ഫിലിംസ് ട്വിറ്ററിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു അനൗൺസ്മെന്റ് വീഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ സംവിധായകനായ ദേസിംഗ് പെരിയസാമിയാണ് എസ്.ടി.ആർ 48 സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
നിലവിൽ ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കമൽ ഹാസൻ.