എടത്വയിലെ കള്ളനോട്ട് കേസ് : അറസ്റ്റിലായ വനിതാ കൃഷി ഓഫീസർക്ക് സസ്പെൻഷൻ

ആലപ്പുഴ : എടത്വയിലെ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസർക്ക് സസ്പെൻഷൻ. എടത്വയിലെ കൃഷി ഓഫീസർ എം ജിഷമോളെയാണ് സസ്പെൻഡ് ചെയ്തത്. കോൺവെന്റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഇവരുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകൾ കണ്ട മാനേജർക്ക് സംശയം തോന്നിയിരുന്നു. ജിഷമോളുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണെന്ന് ഇതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. തുടർന്ന് ജിഷയുടെ വീട് റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ കളരിക്കൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ജിഷമോൾ.

Advertisements

കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിത കൃഷി ഓഫീസർ എം ജിഷാമോളുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞത്. എടത്വ കൃഷി ഓഫീസിലെ ഓഫീസർ ആണെങ്കിലും വല്ലപ്പോഴുമേ ഓഫീസിൽ പോകാറുള്ളു. മിക്കവാറും ടൂറിൽ ആയിരിക്കും. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത് ആലപ്പുഴ ജില്ലയിലെ കളരിക്കൽ ഗുരുകുലം എന്ന സ്ഥലത്ത്. സുഹൃത്തുക്കൾ എന്ന ലേബലിൽ ഇവരെ ഇവിടെ പലരും കാണാൻ വരാറുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫാഷൻ ഷോയും മോഡലിംഗുമാണ് എം ജിഷമോൾക്ക് പ്രിയം. ഫാഷൻ ഷോയ്ക്കായി വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സമ്മാനവും ക്യാഷ് അവാർഡുകളുമടക്കം കിട്ടിയ ജിഷ മോൾ പ്രധാന ഉപജീവന മേഖലയായി കണ്ടിരുന്നതും മോഡലിംഗാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഡലിങ് രംഗത്ത് നിന്നും ഇവർക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.
ഭർത്താവ് മലപ്പുറത്ത് കോളേജ് അദ്ധ്യാപകൻ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. ഓൺലൈൻ മാർക്കറ്റിംഗിന്റെ ബിസിനസും ഭർത്താവിനുള്ളതായി ഇവർ പോലീസിനോടും പറഞ്ഞു. കള്ളനോട്ട് കേസിൽ ജിഷ മോൾ മുഖ്യകണ്ണിയാണെന്ന് പോലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പോലീസ് സൂചന നൽകി. ജിഷയിൽ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് പിടിവീണത്.

Hot Topics

Related Articles