കവിയൂർ പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക: സിപിഐ എം ലോക്കൽ കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും

തിരുവല്ല : കവിയൂർ പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 പ്രവർത്തിദിനം ഉറപ്പാക്കുക, ആശാ വർക്കർമാർക്ക് അനുവദിച്ച 1000 രൂപ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഎം കവിയൂർ ലോക്കൽ കമ്മറ്റി യുടെ നേതൃത്വത്തിൽ പഞ്ചയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം അഡ്വ. എ ഫിലിപ്പോസ് തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി സെക്രട്ടറി പി സി സുരേഷ് കുമാർ, ഏരിയ കമ്മറ്റി അംഗങ്ങളായ കെ സോമൻ, പി റ്റി അജയൻ,ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി
ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് സതീഷ്, ജനപ്രതിനിധികളായ സി ജോസഫ് ജോൺ, സിന്ധു വി എസ്, പ്രവീൺ ഗോപി, അച്ചു സി എൻ . വർഗ്ഗ ബഹുജന സംഘടന ഭാരവാഹികളായ
എം വി മോഹൻദാസ്, സി കെ രാജശേഖര കുറുപ്പ്, റെജി, കെ മോഹനൻ, സനോബ് രാജ്, മിനി എൽസി, കെ കെ രമേശ്, ഓമന കുട്ടൻ, സണ്ണി, രാജേഷ് രാമചന്ദ്രൻ, സകുന്തള, ശരൻ എം എസ്, സുരേഷ് ബാബു, എബിൻ പച്ചംകുളം, ഹരിക്കുട്ടൻ, ആശവർക്കർമാർ തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles