തമിഴിൽ ചുവടു വെക്കാനൊരുങ്ങി നടൻ ടിനി ടോം. പ്രാഷ് സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ അരപ്പൈമ’ എന്ന ചിത്രത്തിൽ ഒരു ട്രാൻസ് വനിതയായാണ് ടിനി ടോം വേഷമിടുന്നത്.
Advertisements
റഹ്മാൻ ആണ് ചിത്രത്തിലെ നായകൻ. ഒരു നേവൽ ഉദ്യോഗസ്ഥനായാണ് അദ്ദേഹം എത്തുന്നത്. ‘ഒഎ’ എന്ന ചുരുക്കപ്പേരിൽ ആണ് ചിത്രം അറിയപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. നാടോടികൾ ഫെയിം അഭിനയ, ഗൗരി ലക്ഷ്മി, പഞ്ചാബി നടി നേഹ സക്സേന എന്നിവരും സുപ്രധാന റോളുകളിൽ ഉണ്ട്.
തമിഴ് സിനിമ എന്ന സ്വപ്നം അവസാനം പൂർണ്ണമാകുകയാണ് എന്നായിരുന്നു ടിനി ടോമിന്റെ പ്രതികരണം.