കരുത്തുറ്റ പൊലീസായി രാജ്‍കുമാര്‍ റാവു, ‘ഭീഡി’ന്റെ ട്രെയിലര്‍ കാണാം

അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന രാജ്‍കുമാര്‍ റാവു ചിത്രം ഭീഡിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഭൂമി പെഡ്‍നേകര്‍ ആണ് ചിത്രത്തിലെ നായിക. മാര്‍ച്ച് 24ന് ചിത്രം റിലീസ് ചെയ്യും.

Advertisements

ദിയ മിര്‍സ, അഷുതോഷ് റാണ, പങ്കജ് കപൂര്‍, ക്രിതിക കമ്ര, ആദിത്യ ശ്രീവാസ്‍ത, വീരേന്ദ്ര സക്സേന, ഓംകര്‍ ദാസ് മാണിക്‍പുരി, മഹേഷ് ചന്ദ്ര ദേവ, സുശീല്‍ പാണ്ഡേ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനുഭവ സിൻഹ, സൗമ്യ തിവാരി, സൊണാലി ജെയ്‍ൻ എന്നിവരാണ് ‘ഭീ ഡി’ന്റെ തിരക്കഥ എഴുതുന്നത്. സൗമിക് മുഖര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനുരാഗ് സൈക്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം, രാജ്‍കുമാര്‍ റാവുവിന്റെ ‘ശ്രീ’ എന്ന ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമായ ‘ശ്രീ’ സെപ്റ്റംബര്‍ 15ന് ആണ് റിലീസ് ചെയ്യുക. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി ജ്യോതികയും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

Hot Topics

Related Articles