ഓസീസ് അടിയ്ക്ക് ഇന്ത്യൻ തിരിച്ചടി : ഗില്ലിന്റെ സെഞ്ച്വറിയ്ക്ക് പിന്നാലെ കോഹ്ലിയുടെ അര സെഞ്ച്വറിയും ; നാലാം ടെസ്റ്റിൽ ഇന്ത്യൻ പോരാട്ടം 

അഹമ്മദാബാദ് : അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി, വിരാട് കോലിക്ക് അർദ്ധ സെഞ്ച്വറി. മൂന്നാം ദിവസത്തെ കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഇന്ത്യ.

Advertisements

59 റൺസുമായി വിരാട് കോലിയും, 16 റൺസുമായി രവീന്ദ്ര  ജഡേജയുമാണ് ക്രീസിൽ. സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിൽ (128), ചേതേശ്വർ പൂജാര (42), ക്യാപ്റ്റൻ രോഹിത് ശർമ്മ (35) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക്  നഷ്ടപ്പെട്ടത്. നേഥൻ ലയൺ, മാത്യു കോനമൻ, ടോഡ് മർഫി എന്നിവർ ഓസീസിനായി ഓരോ വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 191 റൺസ് പിന്നിലാണിപ്പോഴും ടീം ഇന്ത്യ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.