‘മെട്രോ പൈങ്കിളി’ പറന്നിറങ്ങി…’ചാൾസ് എന്റർപ്രൈസസിലെ’ ആദ്യ ഗാനം റിലീസ് ചെയ്തു

ഉർവശി പ്രധാന കഥാപാത്രമായി എത്തുന്ന ചാൾസ് എന്റർപ്രൈസസിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മെട്രോ പൈങ്കിളി..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മോഹനൻ ചിറ്റൂരാണ് ആലപിച്ചിരിക്കുന്നത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് നാചിയാണ്. സുബ്രമണ്യൻ കെ വി യാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Advertisements

ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരു ഫാമിലി മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചാൾസ് എന്റർപ്രൈസസ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാൾസ് എന്റർപ്രൈസസ്’. ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത് അൻവർ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതാ സുബ്രഹ്മണ്യൻ എന്നിവരാണ്. പശ്ചാത്തല സംഗീതം അനൂപ് പൊന്നപ്പനും നിർവ്വഹിച്ചിരിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സഹനിർമ്മാണം പ്രദീപ് മേനോൻ, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യൻ കെ വി എഡിറ്റിംഗ് -അച്ചു വിജയൻ, നിർമ്മാണ നിർവ്വഹണം -ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആർ മേക്കപ്പ് – സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.

Hot Topics

Related Articles