ഡിസ്ട്രിക്റ്റ് വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ മിഷന്റെ (ഡി.ഡബ്ല്യൂ.എസ്.എം) ജില്ലാതല അവലോകനയോഗം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. രണ്ടു പ്രധാന പ്രോജക്ടുകളുടെ ഡി.പി.ആര് ചര്‍ച്ച ചെയ്ത് അംഗീകാരം നല്കി. കടമ്പനാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം ശക്തിപ്പെടുത്തുന്നതിനും മലങ്കാവ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരണത്തിനുമുള്ള പദ്ധതിക്കായി 46.64 കോടി രൂപയുടേയും കടമ്പനാട് പഞ്ചായത്തിലെ ജലവിതരണ സംവിധാനം, പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 18 പൂര്‍ണമായും, 17, 19 വാര്‍ഡുകള്‍ ഭാഗികമായും 1009 കണക്ഷനുകള്‍ നല്കി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും മലങ്കാവ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരണത്തിനുമുള്ള പദ്ധതിക്കുമായി 11.49 കോടി രൂപയുടെയും പ്രോജക്ടുകള്‍ക്കാണ് യോഗത്തില്‍ അംഗീകാരം ലഭിച്ചത്.
കോന്നി, അരുവാപ്പുലം, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. വാട്ടര്‍ അതോറിറ്റി, അഗ്രകള്‍ച്ചര്‍, ശുചിത്വമിഷന്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
46.64 കോടി രൂപയുടെ മലങ്കാവ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരണ, വിതരണ പദ്ധതിക്ക് അംഗീകാരം
Advertisements