ഇനി പുതിയ അടവുകൾ…മലൈക്കോട്ടൈ വാലിബനിലേക്ക് ഹരികൃഷ്ണന്‍ ​ഗുരുക്കളും

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുന്ന താരങ്ങളുടെ പുതിയ വിവരങ്ങൾ സിനിമ ആസ്വാദകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഭാഗമാകുന്നുവെന്ന്  വെളിപ്പെടുത്തിയിരിക്കുകയാണ്  ഹരികൃഷ്ണന്‍ ​ഗുരുക്കൾ.

Advertisements

കളരിപ്പയറ്റിനെ ​ഗിന്നസ് റെക്കോര്‍ഡില്‍ എത്തിച്ച വ്യക്തിയാണ് ഹരികൃഷ്ണൻ ഗുരുക്കൾ. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹരികൃഷ്ണന്‍റെ ട്വീറ്റ്. “ചലച്ചിത്ര മേഖലയില്‍ ഒരു നാഴികക്കല്ല് തന്നെയായി മാറാനിരിക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ ഇതിഹാസതാരം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ ആഹ്ലാദവാനാണ്. ഈ ​ഗംഭീര അവസരം എനിക്ക് നല്‍കിയതില്‍ ദൈവത്തിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോ​ഗിക്കുന്നു”, ഹരികൃഷ്ണന്‍ ​ഗുരുക്കള്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരട്ട ഉറുമി വീശലിലാണ് ഹരികൃഷ്ണന്‍റെ റെക്കോര്‍ഡ് നേട്ടം. 37 സെക്കന്‍ഡില്‍ 230 തവണ ഉറുമി വീശിയതിലൂടെ അറേബ്യന്‍ ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഈ ഉറുമിവീശല്‍ ഇടംപിടിച്ചു. 24 സംസ്ഥാനങ്ങള്‍ പങ്കെടുത്ത കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 2013-15 വരെ ഹാട്രിക് സ്വര്‍ണ്ണം നേടി.

2016 ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വാള്‍പ്പയറ്റിലും സ്വര്‍ണ്ണം നേടി. ദേശീയ തലത്തില്‍ എട്ട് സ്വര്‍ണ്ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഹരികൃഷ്ണന്‍റെ നേട്ടം. 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ച് വാള് കൊണ്ട് വെട്ടിമുറിച്ചതിനുള്ള ​ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഹരിയുടെ പേരില്‍ ഉണ്ട്.

Hot Topics

Related Articles