ലോഗോ കോപ്പിയെന്ന ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ മാറ്റുന്നു. ഔഗ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
‘‘സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിങിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ വിവരങ്ങൾക്കായി ഇവിടം സന്ദർശിക്കുക.’’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോസ്മോൻ വാഴയിൽ എന്ന ആളാണ് സിനിമാ ഗ്രൂപ്പിലൂടെ ലോഗോയുടെ ആധികാരികതയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു കണ്ടെത്തൽ.
നൻപകൽ നേരത്തു മയക്കം, റോഷാക്ക്
എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനി നിർമിച്ച് റിലീസ് ചെയ്ത സിനിമകൾ. കാതൽ ആണ് റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രം.