“ആത്മാവിൽ നിറയുന്നൊരെൻ ദൈവമേ…” നിത്യാ മാമന്റെ മധുര ശബ്ദത്തിൽ ‘എന്താടാ സജിയി’ലെ പുതിയ വീഡിയോ ഗാനം

ഏറെ നാളത്തെ ഇടവേളക്കുശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യിലെ ‘ആത്മാവിൽ’ എന്നു തുടങ്ങുന്ന ഒരു വീഡിയോ ഗാനം പുറത്തിറങ്ങി. വില്യം ഫ്രാൻസിസ് സംഗീത സംവിധാനം നിർവാഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യാ മാമനാണ്.

Advertisements

നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത്. നവാഗതനായ ഗോഡ്‍ഫി സേവ്യർ ബാബു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഛായാഗ്രാഹണം  ജീത്തു ദാമോദറാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ജേക്ക്‍സ് ബിജോയ് ആണ്. ആർട് ഡയറക്ടർ ഷിജി പട്ടണം ആണ്. മേക്കപ്പ് റോണക്‌സ് സേവ്യർ ആണ്. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീണ്‍ വിജയ്, അഡ്‍മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‍സ്ക്യുറ പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ്.

Hot Topics

Related Articles