ദസറ : ചിത്രത്തിന്റെ പ്രവർത്തകർക്ക്
130 സ്വര്‍ണ നാണയം സമ്മാനിച്ച് കീർത്തി സുരേഷ്

നാനിയും  കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ ‘ദസറ’ ചിത്രം മാര്‍ച്ച് 30നാണ് റിലീസ് ചെയ്യുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരിക്കുകയാണ്കീര്‍ത്തി സുരേഷ്.

Advertisements

ചിത്രീകരണത്തിന്റെ അവസാന ദിവസം 75 ലക്ഷത്തോളം രൂപ ചെലവഴിച്ച് 130ഓളം പേര്‍ക്കാണ് കീർത്തി സ്വർണ നാണയം സമ്മാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്. ഇമോഷണലി കണക്റ്റാവുന്ന ചിത്രമാണ് ‘ദസറ’ എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറണ്‍’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ‘ഭോലാ ശങ്കര്‍’ എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് ‘ഭോലാ ശങ്കറി’ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

‘മാമന്നൻ’ എന്ന തമിഴ് ചിത്രം  കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്.

Hot Topics

Related Articles