ആനപ്രമ്പാല്‍-പിഷാരത്ത് കിഴക്കേ മഠം റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : എടത്വ ആനപ്രമ്പാല്‍ ക്ഷേത്രം മുതല്‍ പിഷാരത്ത് കിഴക്കേമഠം പടി വരെയുള്ള റോഡ് ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഗായത്രി ബി. നായര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത്, ബ്ലോക്ക് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, ആനപ്രമ്പാല്‍ ക്ഷേത്രം ഭാരവാഹികളായ ഗോപിനാഥന്‍ നായര്‍, സനല്‍കുമാര്‍, പ്രഭരാജ്, ഗൗരിശങ്കര്‍, അജില്‍ കുമാര്‍, ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. കരാറുകാരന്‍ രമേശ് വി. ദേവിനെ ആദരിച്ചു.

Advertisements

Hot Topics

Related Articles