“തന്റെ ക്ഷമ നശിച്ചു, ഇനി എല്ലാം നിയമത്തിന്‍റെ വഴിക്ക്” ; ശാലു പേയാടിനെതിരെ പരാതി നൽകി ആരതി പൊടി

സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാടിനെതിരെ പരാതിയുമായി ആരതി പൊടി. ശാലു പേയാട് തന്‍റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് ആരതി പൊടി പരാതി നൽകിയിരിക്കുന്നത്.

Advertisements

ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയ വ്യക്തിയായിരുന്നു സ്റ്റില്‍ ഫോട്ടോഗ്രാഫർ ശാലു പേയാട്. തന്‍റെ സിനിമാബന്ധങ്ങള്‍ ഉപയോഗിച്ച് പല പ്രശസ്തരെയും കണ്ടുമുട്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു റോബിനെന്നും പ്രതിച്ഛായ വ്യാജമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു ശാലു പേയാടിന്‍റെ ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി യുട്യൂബ് ചാനലുകളിലെ അഭിമുഖങ്ങളിലൂടെ ഒട്ടേറെ ആരോപണങ്ങളാണ് റോബിനെതിരെ ശാലു പേയാട് ഉന്നയിച്ചത്.

Hot Topics

Related Articles