ക്യാമറക്ക് മുൻപിലും പിന്നിലും ശക്തമായ സ്ത്രീ സാന്നിധ്യം : “ബി32 മുതല്‍ 44വരെ” ടീസർ പുറത്ത് വിട്ട് നടി മഞ്ജു വാര്യർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അണിനിരത്തി കേരള സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബി32 മുതല്‍ 44വരെ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. നടി മഞ്ജു വാര്യരാണ് ടീസര്‍ പുറത്തുവിട്ടത്.

Advertisements

ശ്രുതി ശരണ്യമാണ് ചിത്രം സംവിധാനം ഒരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവര്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ആറ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, നീന ചെറിയാൻ, സജിൻ ചെറുകയിൽ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുദീപ് എളമൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്.

Hot Topics

Related Articles