മമ്മൂട്ടിയും തമിഴ് നടി ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം ‘കാതൽ’ റിലീസ് നീളുമെന്ന് റിപ്പോർട്ട്. മൂവി ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മെയ് 13ന് ചിത്രം റിലീസ് ചെയ്തേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർഷ് സുകുമാരൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാലു കെ തോമസാണ് ഛായാഗ്രഹണം. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജാണ്. എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതസംവിധാനം മാത്യൂസ് പുളിക്കൻ പിആർഓ പ്രതീഷ് ശേഖർ.