“രണ്ടാമൂഴമോ ? ‘ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി…” സംവിധായകൻ പ്രിയദർശൻ

കോമഡിയും, ചരിത്ര സിനിമയുമടക്കം മലയാളികൾക്ക് നിരവധി മനോഹരമായ സിനിമ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. പതിവ് ശൈലികളിൽ നിന്നും മാറി അദ്ദേഹത്തിന്റെ ഒരു ത്രില്ലർ ത്രില്ലർ സിനിമ വരികയാണ് കൊറോണ പേപ്പേഴ്സിലൂടെ. ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പ്രിയദര്‍ശന്‍ നടത്തിയ രസകരമായ പ്രസ്തവന ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisements

എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി,’ എന്നായിരുന്നു സംവിധായകന്റെ മറുപടി. മോഹൻലാലിനെ നായകനാക്കി 2021ൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ പരാജയമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്‍റെ ബജറ്റ് 85-100 കോടിയായിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച ഗ്രാഫിക്സിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിയിരുന്നു.

മോഹൻലാൽ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തിയത് .

Hot Topics

Related Articles